ഖാന്മാരുടെ നിഴലില്‍ നിന്നുള്ള പ്രശസ്തി തനിക്ക് വേണ്ടെന്ന് ദേശീയ അവാര്‍ഡ് ജേതാവ് കങ്കണ. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഖാന്മാരുടെ ചിത്രത്തില്‍ അഭിനയിക്കുന്നതു കൊണ്ടു മാത്രം സ്ഥിരത വരുമെന്ന് താന്‍ വിശ്വസിക്കുന്നില്ലാ. ഇന്ന് ഞാന്‍ നില്‍ക്കുന്നത് എവിടെയെന്ന് എനിക്ക് വ്യക്തമായി അറിയാം. ഖാന്‍ സിനിമകളില്‍ അഭിനയിച്ചാല്‍ ഇതില്‍ കൂടുതല്‍ നേടാമെന്ന് ഞാന്‍ വിചാരിക്കുന്നില്ലാ.
ഇന്ന് എനിക്ക് ഏറെ ആരാധകരുണ്ട്. എന്റെ സിനിമയെക്കുറിച്ച് അവര്‍ക്ക് പ്രതീക്ഷയുണ്ട്. ഖാന്മാരുടെ സിനിമയില്‍ അഭിനയിച്ചാല്‍ ആ പ്രാധാന്യം എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല. അവരായിരിക്കും അവരുടെ ചിത്രങ്ങളില്‍ താരം. എനിക്ക് അവരുടെ ചിത്രങ്ങളില്‍ ഒതുങ്ങി നിന്ന് അഭിനയിക്കാന്‍ താല്‍പ്പര്യമില്ല.
ഷാരൂഖ് ഖാന്റെ വലിയൊരു ആരാധികയാണു ഞാന്‍. എന്നാല്‍ അദ്ദേഹത്തിന്റെയും എന്റെയും വഴികള്‍ ഒരിക്കലും കൂട്ടിമുട്ടില്ലെന്നും കങ്കണ പറഞ്ഞു. രണ്ടു തവണ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരവുമാണ് കങ്കണ.
