വിവാഹമോചന വാര്‍ത്ത വ്യാജമാണെന്ന് നടി കനിഹ. ഫേസ്ബുക്കിലാണ് കനിഹ വിശദീകരണവുമായി രംഗത്തെത്തിയത്.

 അമലപോള്‍, ദിവ്യ ഉണ്ണി തുടങ്ങിയവര്‍ക്കു പിന്നാലെ കനിഹയും വിവാഹമോചിതയാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തങ്ങളിപ്പോഴും പ്രണയത്തിലാണെന്നും വിവാഹ മോചന വാര്‍ത്ത വ്യാജമാണെന്നും നടി കനിഹ ഫേസ്ബുക്കില്‍ വ്യക്തമാക്കി. വര്‍ഷത്തോളമായി ഞങ്ങള്‍ ഒരുമിച്ചുണ്ട്. അഞ്ച് വര്‍ഷമായി കൂട്ടിന് മകനും ഞങ്ങളോടൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം- ഭര്‍ത്താവ് ശ്യാമും ഒന്നിച്ചുള്ള ഫോട്ടോയും ഷെയര്‍ ചെയ്‍ത കനിഹ പറയുന്നു.