ഏറ്റവും നല്ല രീതിയില്‍ രതിമൂര്‍ച്ഛ അഭിനയിച്ച് കാണിക്കാന്‍ അഭിനേതാക്കള്‍ക്ക് വിചിത്രമായ ഉപദേശവുമായി നടന്‍ കരണ്‍ ജോഹര്‍.  നടി നേഹ ധൂപിയ അവതാരകയായെത്തുന്ന ചാറ്റ് ഷോയിലാണ് ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍റെ ലൈംഗിക അഭിനയ ക്ലാസ്.ലൈംഗികതയെകുറിച്ച് കരണ്‍ നടത്തിയ പരാമര്‍ശങ്ങളും ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്ക് നല്‍കിയ ചില ഉപദേശങ്ങളും വന്‍ ഹിറ്റായിരിക്കുകയാണ്.

രതിമൂര്‍ച്ഛ  രംഗം എടുക്കുന്നതിന് മുന്‍പുള്ള രാത്രി വയറിന് പ്രശ്നം സൃഷ്ടിക്കുന്ന ഭക്ഷണം കഴിച്ച് വയറിളക്കം എത്തുന്ന അവസ്ഥ ഉണ്ടാക്കിയെടുക്കുക. എന്നാല്‍ അടുത്തൊന്നും വാഷ്റൂം ഉണ്ടാകരുടെ. അങ്ങനെയുള്ള അവസ്ഥയില്‍ മുഖത്ത് വരുന്ന ഭാവം രതിമൂര്‍ച്ഛ രംഗത്ത് തീര്‍ത്തും കൃത്യമായിരിക്കും-കരണ്‍ പറയുന്നു.

കരണിന്‍റെ ഫാഷന്‍ സങ്കല്‍പ്പങ്ങളും പരിപാടിയില്‍ വെളിപ്പെടുത്തി. താന്‍ ഒരു ദിവസം മൂന്നു തവണ അടിവസ്ത്രം മാറ്റുമെന്നാണ് കരണ്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ നേരവും ഒരേ അടിവസ്ത്രം ധരിക്കാന്‍ താല്പര്യമില്ലാത്തതാണ് അതിന് കാരണമെന്ന് പറയുന്നു കരണ്‍.

ഒപ്പം 2019 ല്‍ ബോളിവുഡിലെ ഏറ്റവും വലിയ സംഭവം എന്തായിരിക്കും എന്ന ചോദ്യത്തിന്, അത് സല്‍മാന്‍ ഖാന്‍റെ വിവാഹം ആയിരിക്കും എന്നായിരുന്നു കരണിന്‍റെ മറുപടി.