സെയ്‌ഫിന്റെ എല്ലാ സ്വഭാവവും തൈമുറിന്‌ കിട്ടിയിട്ടുണ്ടെന്ന് കരീന മകനെ മിടുക്കനായി വളര്‍ത്തണമെന്നതാണ്‌ കരീനയുടെ ആഗ്രഹം

ബോളിവുഡ്‌ നടി കരീന കപൂര്‍ ഇപ്പോള്‍ അല്‍പം തിരക്കിലാണ്‌. ഷൂട്ടിങ്ങിന്റെ തിരക്കല്ല മറിച്ച്‌ മകന്‍ തൈമുറിനെ പ്ലേ സ്കൂളിൽ വിട്ട് തുടങ്ങിയതിന്റെ തിരക്കിലാണ്. തൈമുറിനെ സ്കൂളിൽ കൊണ്ടാക്കുന്നതും വിളിക്കുന്നതുമെല്ലാം കരീനയാണ്.

മകനെ മിടുക്കനായി വളര്‍ത്തണമെന്നതാണ്‌ കരീനയുടെ ആഗ്രഹം. 17 മാസം മാത്രം പ്രായമുള്ള തന്റെ മകനാണ്‌ തനിക്കെല്ലാമെന്നും കരീന പറയുന്നു. ഉച്ച കഴിഞ്ഞാല്‍ കരീന ഷൂട്ടിങ്‌ തിരക്കെല്ലാം മാറ്റിവച്ച്‌ തൈമുറിനെ വിളിക്കാനായി സ്‌കൂളിലേക്ക്‌ പോകും. പിന്നീട്‌ തൈമുറിനൊപ്പം സമയം ചെലവിടും. തൈമുറിനെ കുറിച്ച്‌ കരീന വാതോരാതെയാണ്‌ പറയുന്നത്‌. തൈമുറിന്‌ എപ്പോഴും ഞാന്‍ കൂടെ വേണം.

 ഇല്ലെങ്കില്‍ തൈമുറിന് സങ്കടമാകുമെന്നും കരീന പറയുന്നു. തൈമുര്‍ കാണാന്‍ സെയ്‌ഫിനെ പോലെയാണ്‌. സെയ്‌ഫിന്റെ എല്ലാ സ്വഭാവവും തൈമുറിന്‌ കിട്ടിയിട്ടുണ്ടെന്നും കരീന പറയുന്നു. ബോളിവുഡിലെ കുട്ടി സെലിബ്രിറ്റിയാണ് തൈമുർ അലി ഖാൻ.