ജീവിതത്തിലെ ഏറ്റവും മനോഹരവും വൈകാരികവുമായ നിമിഷങ്ങളില്‍ ഒന്ന് എന്നായിരുന്നു ഫാഷന്‍ ഷോയ്‌ക്ക് ശേഷം താരസുന്ദരിയുടെ പ്രതികരണം. മുംബൈയിലെ ലാക്മേ ഫാഷന്‍ വീക്കില്‍ പ്രമുഖ ഡിസൈനര്‍ സബ്യസാചി ഒരുക്കിയ ലഹങ്കയണിഞ്ഞാണ് അമ്മയാകാന്‍ ഒരുങ്ങുന്ന കരീന റാമ്പിലെത്തിയത്.
കാഴ്ചക്കാരായി സഹോദരി കരിഷ്മ കപൂറും, ദീപിക പദുകോണും അടക്കമുള്ളവരുമുണ്ടായിരുന്നു. കുഞ്ഞിനൊപ്പം ഫാഷന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന നിമിഷം
മറക്കാനാകില്ലെന്ന് കരീന പറഞ്ഞു. 24 മണിക്കൂറും സുന്ദരിയായിരിക്കുന്നതിലല്ല, അഭിനയമാണ് തന്റെ ജോലിയെന്ന് താരസുന്ദരി പറയുന്നു. സെയ്ഫ്- കരീന ദമ്പതികളുടെ ആദ്യ കണ്‍മണി ഡിസംബറില്‍ ആകും എത്തുക.




