മുംബൈ: കരീനയും സെയ്ഫ് അലിഖാനും ജനിക്കാന്‍ പോകുന്ന കുഞ്ഞിന് പേര് കണ്ടുപിടിച്ചു. ഗര്‍ഭകാലം താന്‍ ഏറെ ആഘോഷിക്കുകയാണെന്നും ഇനിയും പ്രസവിക്കണം എന്നാണു തന്‍റെ ആഗ്രഹം എന്നും കരീന പറയുന്നു. ഷാഹിദ് കപൂറും മീര രജ്പുത്തും തങ്ങളുടെ മകള്‍ക്ക് ഇരുവുരുടെയും പേരു ചേര്‍ത്ത് മിഷ എന്ന ഇട്ടിരുന്നു. 

ആദിത്യ ചോപ്രയും റാണി മുഖര്‍ജിയും മകള്‍ക്ക് ആദിറ എന്നാണു പേരിട്ടിരിക്കുന്നത്. ഇതില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട് പെണ്‍കുട്ടിയാണെങ്കില്‍ സെയ്ഫീന എന്ന പേരിടാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.