കര്‍ണാടക: വിവാഹം കഴിച്ച് വഞ്ചിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡക്കെതിരായ കുറ്റപത്രം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കന്നട നടി മൈത്രേയ ഗൗഡയുടെ പരാതിയിലാണ് കാര്‍ത്തികിനെതിരെ െ്രെകം ബ്രാഞ്ച് സിഐഡി കേസെടുത്ത് അന്വേഷണം നടത്തിയത്.

പരാതിക്കാരിയുടെ മൊഴികളില്‍ പ്രകടമായ വൈരുദ്ധ്യമുണ്ടെന്നും കാര്‍ത്തികിന് മേല്‍ ചുമത്തിയ വഞ്ചനക്കുറ്റത്തിന് തെളിവ് ഹാജാരാക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കുറ്റപത്രം റദ്ദാക്കിയത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് നടി മൈത്രേയ പ്രതികരിച്ചു.