കാര്‍ത്തിയുടെ പുതിയ സിനിമയ്‍ക്ക് പേരിട്ടു
കാര്ത്തി നായകനാകുന്ന പുതിയ സിനിമയ്ക്ക് പേരിട്ടു. ദേവ് എന്നാണ് പുതിയ സിനിമയുടെ പേര്. ചിത്രം ഒരു റൊമാന്റിക് കോമഡി എന്റര്ടെയ്നറായിരിക്കും എന്നാണ് റിപ്പോര്ട്ട്.
രജത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാകുല് പ്രീത് സിംഗ് കാര്ത്തിയുടെ നായികയായി അഭിനയിക്കും. രമ്യ കൃഷ്ണനും കാര്ത്തികും ചിത്രത്തില് പ്രധാന കഥാപാത്രങ്ങളായി എത്തും. അതേസമയം ലോകേഷിന്റെ പുതിയ സിനിമയിലും കാര്ത്തി നായകനാകുമെന്ന് റിപ്പോര്ട്ടുണ്ട്.
