റോഡ് മൂവി ഗണത്തില്‍ പെടുന്ന ചിത്രം

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റചിത്രം 'കര്‍വാന്‍റെ' ട്രെയ്‍ലര്‍ പുറത്തെത്തി. ഇര്‍ഫാന്‍ ഖാനും മിഥില പല്‍ക്കറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ 2.37 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറാണ് പുറത്തെത്തിയത്. മൂന്ന് പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. ആകര്‍ഷ് ഖുറാനയാണ് സംവിധാനം. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റോണി സ്ക്രൂവാലയാണ് നിർമ്മാണം. 

അതേസമയം ചിത്രം അവസാനം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരാഴ്‍ച മുന്‍പ് തീയേറ്ററുകളിലെത്തും. ആദ്യം ജൂണ്‍ ഒന്നിനെന്നും പിന്നീട് ഓഗസ്റ്റ് പത്തിനെന്നും റിലീസ് പറഞ്ഞിരുന്ന ചിത്രത്തിന്‍റെ പുതിയ തീയ്യതി ഓഗസ്റ്റ് മൂന്ന് ആണ്. റോണി സ്ക്രൂവാലയാണ് നിർമ്മാണം. കേരളത്തിലെ വിവിധ ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഒരു റോഡ് മൂവിയായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.