മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് കസബ. സി ഐ രാജൻ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോളിനു വിധേയമായിരുന്നു. കൈ വിരിച്ച് ജീപ്പിന് മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ രൂപം പലതീരിയിലാണ് ട്രോളിന് വിധേയമായത്. മമ്മൂട്ടി വളരെ പോസറ്റീവായിട്ടായിരുന്നു ട്രോളിനോട് പ്രതികരിച്ചത്. മമ്മൂട്ടി തന്‍റെ ഫേസ്ബുക്കിലൂടെ ഇത്തരത്തിലുള്ള ഏതാണ്ട് 10 ട്രോളുകള്‍ ഷെയര്‍ ചെയ്തു. ഇന്നത്തെ കാലത്തെ ആക്ഷേപഹാസ്യമാണ് ട്രോളുകള്‍ എന്നാണ് മമ്മൂട്ടി അന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ആ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചിത്രത്തിലുള്ളതല്ലെന്നാണ് മമ്മൂട്ടി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍പറയുന്നത്.
സിനിമയിലുള്ള സീന്‍ അല്ല പോസ്റ്ററിലുള്ളത്. അത് പോസ്റ്റര്‍ ഡിസൈനറുടെ ഭാവനയിലുള്ളതാണ്. വെറുതെ ഇരിക്കുന്ന ഫോട്ടോയാണ് അത്. സിനിമയില്‍ അങ്ങനെ ജീപ്പിന്റെ മുന്നില്‍ ഇരിക്കുന്ന സീന്‍ ഒന്നുമില്ല. അത് ആര്‍ക്കോ ഇഷ്‍ടപ്പെടുകയും പിന്നീട് ട്രോള്‍ ആവുകയുമായിരുന്നു മനോരമ ന്യൂസിന്റെ പുത്തന്‍ പടത്തില്‍ - മമ്മൂട്ടി പറയുന്നു.
