ഒരു മലയാള ചിത്രം ആദ്യദിനം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോഡ് സ്വന്തമാക്കി മമ്മൂട്ടിയുടെ കസബ. കലി, ലോഹം, ചാര്‍ളി എന്നീ ചിത്രങ്ങളെ മറികടന്നാണ് മമ്മൂട്ടിയുടെ പോലീസ് ചിത്രം ആദ്യ ദിനം റെക്കോഡ് കളക്ഷനിലെത്തിയത്. റിലീസ് ദിനത്തില്‍ 2 കോടി 48 ലക്ഷം രൂപാ ഇനീഷ്യല്‍ ഗ്രോസ് കളക്ഷനാണ് കസബ നേടിയത് എന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്.

ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ് നിര്‍മ്മിച്ച ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് വിതരണത്തിനെത്തിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കലി ആദ്യ ദിനകലക്ഷനായി നേടിയത് 2 കോടി 34 ലക്ഷമായിരുന്നു. 2 കോടി 20 ലക്ഷമായിരുന്നു ലോഹം ആദ്യ ദിനകളക്ഷന്‍. 

ചാര്‍ലിയാണ് തൊട്ടുപിന്നില്‍. 36 ഓളം അധികപ്രദര്‍ശനങ്ങള്‍ റിലീസ് ദിനത്തില്‍ നടത്തേണ്ടിവന്നതും കസബയ്ക്ക് ബോക്‌സ് ഓഫീസില്‍ ഗുണം ചെയ്‌തെന്ന് വിലയിരുത്തുന്നു. 97 തിയറ്ററുകളിലാണ് ചാര്‍ലി റിലീസ് ചെയ്തത്. ലോഹം 141 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.