Asianet News MalayalamAsianet News Malayalam

കസബയുടെ ടീസര്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു

kasaba teaser beats all existing records in mtown fastest to 5 lakh views
Author
Kochi, First Published Jun 27, 2016, 4:47 PM IST

കൊച്ചി: മമ്മൂട്ടിയുടെ കസബയുടെ ടീസര്‍ തരംഗം സൃഷ്ടിക്കുന്നു. 28 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസര്‍ 24 മണിക്കൂറില്‍ 5.2 ലക്ഷം കാഴ്ചകളാണ് കസബ സ്വന്തമാക്കിയെന്നാണ് കസബ പ്രവര്‍ത്തകര്‍ പറയുന്നത്. മോഹൻലാൽ നായകനാകുന്ന പുലിമുരുകൻ സിനിമയുടെ ടീസർ റെക്കോർഡ് ആണ് കസബ തകർത്തത്. ഈ തരംഗം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ കസബ ടീസര്‍ പത്ത് ലക്ഷം വ്യൂസ് മറികടക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍‍. 

നടനും സംവിധായകനുമായ രഞ്ജി പണിക്കരുടെ മകന്‍ നിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്.സമ്പത്ത്,ജഗദീഷ്,അബു സലിം എന്നിവരാണ് മറ്റുതാരങ്ങള്‍.മമ്മൂട്ടിയുടെ സ്റ്റൈലും കിടിലൻ പശ്ചാത്തലസംഗീതവുമാണ് ടീസറിന്‍റെ മറ്റൊരു ആകർഷണം.

കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഒരു നാട്ടിൽ കേസ് അന്വേഷിക്കാന്‍ എത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ സക്കറിയ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം.
 

Follow Us:
Download App:
  • android
  • ios