സിദ്ധാര്‍ത്ഥ് മേനോന്‍ നായകനാകുന്ന ചിത്രമാണ് 'കഥ പറഞ്ഞ കഥ'. ചിത്രത്തിലെ റൊമാന്‍റിക് ഗാനം പുറത്തിറങ്ങി. ഹോട്ട് റൊമാന്‍റിക് ആയി സിദ്ധാര്‍ത്ഥും നായിക തരുഷിയും പാടി അഭിനയിക്കുന്ന ഗാനമാണിത്.
അഭിനയത്തിലും ആലാപനത്തിലും മാത്രമല്ല സിദ്ധാര്‍ത്ഥ് നൃത്തത്തിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. ദുല്‍ഖര്‍ സല്‍മാനാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
അരികിലെന്‍ അരികിലായ് തെന്നലായി വരാന്‍... എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ജെയ്സണ്‍ ജെ. നായര്‍ ചിട്ടപ്പെടുത്തിയ ഗാനം ഡോ. ലക്ഷ്മി ഗുപ്തനാണ് വരികളെഴുതിയത്. പ്രണയാര്‍ദ്രമായ ഈ ഗാനം കാണാം.

