Asianet News MalayalamAsianet News Malayalam

വിദ്യാ ബാലന്റെ തുമാരി സുലു തമിഴിലെത്തുമ്പോള്‍, രസിപ്പിച്ച് ജ്യോതിക ചിത്രത്തിന്റെ ട്രെയിലര്‍

വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു തുമാരി സുലു. ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് ഒരു സാധാരണ വീട്ടമ്മ എത്തുന്ന കഥയില്‍ നായികയായി വിദ്യാ ബാലനും എത്തിയപ്പോള്‍ സിനിമ സൂപ്പര്‍ ഹിറ്റായി. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്കും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവംബര്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക.

 

Katrin Mozhi trailer Jyotika plays a self-assured woman
Author
Chennai, First Published Nov 9, 2018, 12:11 PM IST

വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു തുമാരി സുലു. ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് ഒരു സാധാരണ വീട്ടമ്മ എത്തുന്ന കഥയില്‍ നായികയായി വിദ്യാ ബാലനും എത്തിയപ്പോള്‍ സിനിമ സൂപ്പര്‍ ഹിറ്റായി. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്കും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവംബര്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക.

കാട്രിൻ മൊഴി വലിയൊരു വെല്ലുവിളിയാണെന്നാണ് നായിക ജ്യോതിക പറയുന്നത്. ഒരു സിനിമയുടെ റീമേക്ക് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. വിജയം ആവര്‍ത്തിക്കുകയെന്ന ഉത്തരവാദിത്തമുണ്ട്. 12 വര്‍ഷത്തിന് ശേഷമാണ് സംവിധായകൻ രാധാമോഹനൊപ്പം ജോലി ചെയ്യുന്നത്. അദ്ദേഹത്തില്‍ ഒരു മാറ്റവുമില്ല. മൊഴി ഷൂട്ട് ചെയ്ത കാലത്തുള്ളതു പോലെ തന്നെ- ജ്യോതിക പറയുന്നു. കരിയര്‍ മൊത്തം നോക്കിയാല്‍ സൂര്യ, അജിത്, മാധവൻ തുടങ്ങിയവര്‍ക്കൊപ്പം ജോലി ചെയ്യാൻ എളുപ്പമായിരുന്നു.  കാട്രിൻ മൊഴിയില്‍ വിദാര്‍ഥും അങ്ങനെ നമുക്ക് പിന്തുണ നല്‍കുന്ന ആളാണ്- ജ്യോതിക പറയുന്നു.

രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങളുമായി അമ്പരിപ്പിക്കുകയാണ് ജ്യോതിക. 36 വയതിനിലെ , മകളീർ മട്ടും തുടങ്ങിയ സിനിമകളിലെ വിജയം കാട്രിൻ മൊഴിയിലും ആവര്‍ത്തിക്കാനാണ് ജ്യോതികയുടെ ശ്രമം.

റേഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന കഥാപാത്രമായി തന്നെയാണ് ജ്യോതികയും സിനിമയില്‍. വിജയലക്ഷ്‍മി എന്ന വീട്ടമ്മയായി ജ്യോതിക എത്തുന്നു. ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ജ്യോതികയുടെ തമാശ നമ്പറുകള്‍ തന്നെയാണ് സിനിമയുടെ ആകര്‍ഷണമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദാര്‍ഥ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തും. ഭാസ്‌ക്കർ 'കുമരവേൽ, മനോബാല, മോഹൻ റാം, ഉമാ പത്മനാഭൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് മുത്തുസാമി ഛായാഗ്രഹണവും എ എച്ച് കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

സ്ത്രീ കേന്ദ്ര കഥാപാത്രമായിട്ടുള്ള സിനിമയാണെങ്കിലും എല്ലാ വിഭാഗം ആരാധകരെയും ആകർഷിക്കുന്ന രീതിയിലുള്ള, കുടുംബ സമേതം ഉള്ളു തുറന്നു ചിരിച്ച് ആഹ്ളാദപൂർവ്വം ആസ്വദിക്കാവുന്ന  ഒരു  വിനോദ  ചിത്രമായിരിക്കും  കാട്രിൻ മൊഴി എന്ന് സംവിധായകൻ  രാധാമോഹൻ  പറയുന്നു.

 

Follow Us:
Download App:
  • android
  • ios