ബാഹുബലിയില്‍ കട്ടപ്പ അടിമ തന്നെയാണോ ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങും മുന്‍പ് സോഷ്യല്‍മീഡിയയില്‍ ചൂടുള്ള ചര്‍ച്ചയാണ് ഇത്. ആരാധകരെ കുഴക്കിയിരിക്കുന്നത് പുറത്തായ ഒരു ഫോട്ടോയാണ് ചര്‍ച്ചയ്ക്ക് കാരണം. ആദ്യ ഭാഗത്തില്‍ അടിമ പോരാളിയായ കട്ടപ്പ ഈ ഫോട്ടോയില്‍ മറ്റൊരു ഗെറ്റപ്പിലാണ്. പ്രഭാസിനും രാജമൗലിക്കുമൊപ്പം ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് പുറത്തായത്. അടിമ വേഷമല്ല ഇതെന്ന് സിനിമ നിരൂപകര്‍ പറയുന്നു.

അടിമയായ കട്ടപ്പയെ അമരേന്ദ്ര ബാഹുബലി മോചിപ്പിച്ച ശേഷമുള്ളതാകാം ഇതെന്നും, അല്ലെങ്കില്‍ ബാഹുബലിക്കൊപ്പം ഏതെങ്കിലും ദൗത്യത്തിനായുള്ള ഗെറ്റപ്പാകാമെന്നും ഊഹങ്ങളുണ്ട്. അതും അല്ലെങ്കില്‍ വെറും അടിമ മാത്രമായിരിക്കില്ല കട്ടപ്പ എന്നും പറയുന്നു.