തിരുവനന്തപുരം: നടി കവിയൂര്‍ പൊന്നമ്മയുടെ കാര്‍ മുന്‍പ് ഡ്രൈവറായി ജോലി ചെയ്തിരുന്നയാള്‍ തല്ലിത്തകര്‍ത്തു. ജിതീഷ്, സുഹൃത്ത് രവി എന്നിവര്‍ ചേര്‍ന്നാണ് അക്രമം കാട്ടിയത്. ജിതീഷിനെ നേരത്തേ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തിരുവനന്തപുരം പുളിമൂട്ടിലാണ് സംഭവം.
സ്വകാര്യ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ജിതീഷും രവിയും ചേര്‍ന്ന് കല്ല് കൊണ്ട് ഇടിച്ച് തകര്‍ക്കുകയായിരുന്നു. കവിയൂര്‍ പൊന്നമ്മ വഞ്ചിയൂര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.
ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ജിതീഷിനെ കവിയൂര്‍ പൊന്നമ്മ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. പിന്നീട് ഇവര്‍ അഭിനയിക്കുന്ന സിനിമകളുടെ സെറ്റുകളില്‍ ജിതീഷിന്‍റെയും സുഹൃത്തിന്റെയും നിരന്തരശല്യമുണ്ടായിരുന്നതായും പരാതിയിലുണ്ട്.
