നീലേശ്വരം: വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ദിലീപും കാവ്യയും നീലേശ്വരത്തെ കാവ്യയുടെ വീട്ടിലെത്തിയത്. സിനിമയില്‍ സജീവമായതോടെ കാവ്യയും കുടുംബവും കൊച്ചിയിലേയ്ക്ക് മാറിയെങ്കിലും ദിലീപിനൊപ്പം കാവ്യ നാട്ടിലെത്തുമെന്ന പ്രതീക്ഷ വിവാഹം കഴിഞ്ഞതോടെ നാട്ടുകാര്‍ക്കുണ്ടായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സന്തോഷമായി ഇരുവരും നാട്ടിലെത്തിയതായുള്ള വാര്‍ത്തകള്‍ വരുന്നത്. നാട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. നവംബര്‍ 25നായിരുന്നു കേരളം കാത്തിരുന്ന താര വിവാഹം. അതിനു ശേഷം ദുബായിലേയ്ക്ക് പോയ ഇരുവരും പിന്നീട് ഷൂട്ടിങ് തിരക്കുകള്‍ക്കു ശേഷമാണ് നീലേശ്വരത്തേയ്ക്ക് എത്തിയത്.
