കാവ്യാ മാധവന്റെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് മീശ മാധവന്‍. ദിലീപ് മീശമാധവനായി അഭിനയിച്ച ചിത്രം ഇന്നും ആള്‍ക്കാരില്‍ ചിരിപടര്‍ത്തുന്നു. എന്നാല്‍ മീശ പിരിക്കുന്ന കള്ളനായി ധര്‍മ്മജന്‍ വന്നാലോ? അതും കോമഡിച്ചിരിക്കുള്ള വക തരുന്നതുതന്നെ. ഏഷ്യാനെറ്റിന്റെ ബഡായ് ബംഗ്ലാവിലാണ് ധര്‍മ്മജന്‍ മീശ ധര്‍മ്മജനായി എത്തിയത്. കഴിഞ്ഞവര്‍ഷം ചിത്രീകരിച്ച, കാവ്യാ മാധവന്‍ അതിഥിയായി എത്തിയ എപ്പിസോഡിലാണ് ധര്‍മ്മജന്‍ മീശ ധര്‍മ്മജനായി. കാവ്യയേയും പ്രേക്ഷകരേയും ചിരിപ്പിച്ച ആ രംഗം ഏഷ്യാനെറ്റ് വീണ്ടും ഷെയര്‍ ചെയ്‍തപ്പോഴും സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ്. കാണാം ആ രംഗം..

