കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നടി കാവ്യാമാധവന്‍ മൂന്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കാവ്യയ്ക്ക് വേണ്ടി അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയ്യാറാക്കി. ജാമ്യാപേക്ഷയുമായി ഉടനേ ഹൈക്കോടതിയെ സമൂപിക്കുമെന്നാണ് വിവരം. നേരത്തെ അന്വേഷണ സംഘം കാവ്യാമാധവനെ ചോദ്യം ചെയ്തിരുന്നു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ കീഴടങ്ങുന്നതിന് മുന്പ് കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയിരുന്നതായി അ്‌വേഷണ സംഘം സ്ഥിരീകരിച്ചു. സുനില്‍കുമാറില്‍ നിന്ന് കിട്ടിയ വിസിറ്റിങ് കാര്‍ഡ് ലക്ഷ്യയിലേതുതന്നെയെന്ന് അവിടുത്തെ ജീവനക്കാരും അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. 

കീഴടങ്ങുന്നതിന്റെ തലേ ദിവസം സഹായം തേടി കാവ്യാ മാധവന്റെ കൊച്ചി കാക്കനാട്ടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ അന്വേഷണത്തിലാണ് ലക്ഷ്യയുടെ വിസിറ്റിങ് കാര്‍ഡ് സുനില്‍കുമാറില്‍ നിന്ന് കിട്ടിയത്. ഇത് സ്ഥാപനത്തിലേതുതന്നയാണെന്നും സുനില്‍കുമാര്‍ ഇവിടെയെത്തയിരുന്നെന്നും ജീവനക്കാര്‍ തന്നെ പൊലീസിനോട് സ്ഥീരികരിച്ചു. കാവ്യയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.