കൊച്ചി: നിവിന്‍ പോളി നായകനായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണി' ആകാനുള്ള ഒരുക്കത്തിലാണ് യുവതാരം നിവിന്‍ പോളി. സിനിമയ്ക്കായ് കളരിപ്പയറ്റ് അഭ്യസിക്കുകയാണ് നിവിന്‍. പരിശീലിപ്പിക്കുന്നത് മലയാളത്തിന്റെ എക്കാലത്തെയും ആക്ഷന്‍ ഹീറോ ബാബു ആന്‍റണി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 

കൊച്ചുണ്ണിയാകാന്‍ രൂപത്തിലും ശരീര ഘടനയിലും വലിയ മാറ്റങ്ങള്‍ വരുത്തുകയാണ് നിവിന്‍. നിവിനും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ നായികയായി എത്തുന്നത് അമലാ പോളാണ്. കൊച്ചുണ്ണിയുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രമാണിത്. 

കളരി, കുതിര സവാരി തുടങ്ങി പല അയോധന കലകളും നിവിന്‍ പഠിക്കുന്നുണ്ട്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബാബു ആന്റണിയാണ് ചിത്രം പുറത്തു വിട്ടത്. ചിത്രത്തില്‍ തങ്ങള്‍ എന്ന കഥാപാത്രമായി ബാബു ആന്റണിയും എത്തുന്നുണ്ട്.