മുംബൈയിലെ വൈആര്‍എഫ് (യാഷ് രാജ് ഫിലിംസ്) സ്റ്റുഡിയോയില്‍ ഇന്നലെ ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം നടന്നു.
അപ്രതീക്ഷിതമായെത്തിയ പ്രളയം മൂലം റിലീസ് മാറ്റിവച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി-മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണിയും. ഓണം റിലീസായി തീയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമ ഒക്ടോബര്‍ 11ന് റിലീസിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി ഈ തീയ്യതി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കേരളത്തിലുള്ളവര്‍ക്ക് മുന്‍പേ സിനിമ കാണാന്‍ അവസരം ലഭിച്ചു മുംബൈയിലെ തെരഞ്ഞെടുത്ത ഒരു കൂട്ടം പ്രേക്ഷകര്‍ക്ക്. മുംബൈയിലെ വൈആര്‍എഫ് (യാഷ് രാജ് ഫിലിംസ്) സ്റ്റുഡിയോയില്‍ ഇന്നലെ ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം നടന്നു. നിവിന്‍ പോളിയും മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും അടക്കമുള്ളവര്‍ ആദ്യ പ്രദര്‍ശനത്തിന് എത്തിയിരുന്നു. പ്രീമിയര്‍ കണ്ടവരുടെ അഭിപ്രായങ്ങള്‍ ട്വിറ്ററില്‍ എത്തിയിട്ടുണ്ട്.
പ്രേക്ഷകരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് കൊച്ചുണ്ണിയെന്നാണ് മുംബൈ പ്രിവ്യൂവിന് ശേഷം ട്വിറ്ററിലെത്തുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസിലാവുന്നത്. റോഷന്‍ ആന്‍ഡ്രൂസ് നിരാശപ്പെടുത്തുന്നില്ലെന്ന് ഡര്‍ മോഷന്‍ പിക്‌ചേഴ്‌സ് സിഒഒ ആയ സേതുമാധവന്‍ നപന്‍ ട്വീറ്റ് ചെയ്യുന്നു. ബാബു ആന്റണിയെയും സണ്ണി വെയ്‌നിനെയും സിനിമയില്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇത്തിക്കര പക്കിയായി മോഹന്‍ലാലിന്റേത് ഗംഭീര സാന്നിധ്യമാണെന്നും നായകനായി നിവിന്‍ പോളി നന്നായിട്ടുണ്ടെന്നും നപന്‍ കുറിക്കുന്നു.
45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബാഹുബലിയുടെ നിര്‍മ്മാണ ഏകോപനം നിര്‍വ്വഹിച്ച ഫയര്‍ഫ്‌ളൈയാണ് കൊച്ചുണ്ണിയിലും സഹകരിച്ചിരിക്കുന്നത്. ബാഹുബലി, തലാഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച സതീഷാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിനും ശബ്ദം ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടീമടക്കം ആക്ഷന്‍ രംഗങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.
