തിരുവനന്തപുരം: താര സംഘടനായ അമ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. നടിയെ ആക്രമിച്ച സംഭവത്തിലും ദിലീപിനെ വേട്ടയാടിയപ്പോഴും അമ്മ വേണ്ടവിധം ഇടപെട്ടില്ല. സംഘടന പിരിച്ചുവിടണമെന്നാണ് ഗണേഷ് കത്തില്‍ ആവശ്യപ്പെടുന്നത്.
സംഘടന നടീനടന്‍മാര്‍ക്ക് നാണക്കേടുണ്ടാക്കിയെന്നും ഗണേഷ് കത്തില്‍ ആരോപിക്കുന്നു. കത്ത് കൊടുത്തത് അമ്മ എക്‌സിക്യുട്ടീവ് ചേരുന്നതിന് മുമ്പാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇപ്പോള്‍ പരാതിയില്ലെന്നും ഗണേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മയുടെ വാര്‍ത്താ സമ്മേളളനത്തില്‍ ഗണേഷ് കുമാര്‍ സംഘടനെ പൊളിക്കാന്‍ ആര്‍ക്കുമാകില്ലെന്ന് പറഞ്ഞിരുന്നു.
