ചെന്നൈ:ജീവയുടെ പുതിയ ത്രില്ലര്‍ ചിത്രം 'കീ' ടീസര്‍ എത്തി. ചിത്രത്തിന്‍റെ സംവിധായകനായ കാലീസാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.
ജീവയുടെ നായികയായി നിക്കി ഗില്‍റാണിയും വില്ലനായി മലയാളിയായ ഗോവിന്ദ് പത്മസൂര്യയുമാണ് എത്തുന്നത്. രാജേന്ദ്ര പ്രസാദ്, സുഹാസിനി ആര്‍.ജെ ബാലാജി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്.

