തമിഴിലെ തിരക്കുള്ള നടിയാണ് മലയാളിയായ കീര്‍ത്തി സുരേഷ്. ശിവകാര്‍ത്തികേയന്‍, വിജയ്, ധനുഷ് തുടങ്ങി മുന്‍നിര നായകന്‍മാരുടെയൊക്കെ നായികയായി തിളങ്ങിയിരുന്നു കീര്‍ത്തി സുരേഷ്. ഇപ്പോഴിതാ കീര്‍ത്തി സുരേഷിന്റെ വലിയൊരു ആഗ്രഹം കൂടി പൂര്‍ത്തിയാകുന്നു. സൂര്യയുടെ നായികയായി അഭിനയിക്കുന്ന സിനിമയും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു.

വിഘ്‍നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന താന സേര്‍ദ്ധ കൂട്ടം എന്ന ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് നായികയാകുന്നത്. ഒരു ബ്രാഹ്‍മിണ്‍ പെണ്‍കുട്ടിയെയാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്നത്. സ്‍കൂള്‍കാലംതൊട്ടേ താന്‍ സൂര്യയുടെ ആരാധികയായിരുന്നുവെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. എന്റെ അമ്മ, സൂര്യയുടെ അച്ഛന്‍ ശിവകുമാറിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയിലെങ്കിലും ഞാന്‍ സൂര്യയുടെ നായികയാകുമെന്ന് അമ്മയെ വെല്ലുവിളിച്ചിരുന്നു. ഇപ്പോള്‍ അത് നടന്നിരിക്കുന്നു- കീര്‍ത്തി സുരേഷ് പറയുന്നു. എം ആര്‍ മുരുഗദോസ് വിജയ്‍യെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയിലും കീര്‍ത്തി സുരേഷ് ആണ് നായിക.