പ്രളയം താറുമാറാക്കിയ കേരള ജീവിതത്തിന് സഹായവുമായി അന്യാഭാഷാ താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഏറ്റവുമൊടുവില്‍ കേരളത്തിന് സഹായവുമായി എത്തിയിരിക്കുന്നത് കങ്കണ റണൌത് ആണ്. 10 ലക്ഷം രൂപയാണ് കങ്കണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ കേരളത്തെ സഹായിക്കാൻ മുന്നോട്ടുവരണമെന്ന് കങ്കണ അഭ്യര്‍ഥിച്ചു. ഓരോരുത്തരുടെയും ചെറിയ സഹായം കേരളത്തിന് വലിയ സഹായമാകും. രാജ്യം മൊത്തം കേരളത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും പിന്തുണയ്‍ക്കുകയും വേണം. മലയാളികളുടെ വേദന നമുക്ക് മനസ്സിലാകും. ദൈവാനുഗ്രഹത്താല്‍ പഴയ മഹിമയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചുതരാൻ കഴിയട്ടേ, വന്ദേ മാതരം- കങ്കണ പറഞ്ഞു.