പ്രളയദുരിതത്തില്‍ പെട്ട് താറുമാറായ കേരളത്തിന് സഹായവുമായി നടൻ സുശാന്ത് സിംഗും. ആരാധകന്റെ പേരില്‍ ഒരു കോടി രൂപയാണ് സുശാന്ത് സിംഗ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്.
പ്രളയദുരിതത്തില്‍ പെട്ട് താറുമാറായ കേരളത്തിന് സഹായവുമായി നടൻ സുശാന്ത് സിംഗും. ആരാധകന്റെ പേരില്‍ ഒരു കോടി രൂപയാണ് സുശാന്ത് സിംഗ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്.
കേരളത്തെ സഹായിക്കണമെന്നുണ്ട് എന്ന് ആരാധകൻ സാമൂഹ്യ മാധ്യമത്തിലൂടെ സുശാന്ത് സിംഗിനെ കമന്റായി അറിയിക്കുകയായിരുന്നു. പ്രളയദുരിതത്തില്‍ പെട്ടവരെ എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ എന്റെ കയ്യില്‍ പണമില്ല. ഞാൻ എങ്ങനെ സഹായിക്കും, പറയൂ, എന്നായിരുന്നു ആരാധകന്റെ കമന്റ്. ഉടൻ തന്നെ സുശാന്ത് സിംഗിന്റെ മറുപടിയുമെത്തി. താങ്കളുടെ പേരില്‍ ഞാൻ പണം അയക്കാം. അത് എത്തേണ്ടവരുടെ അടുത്ത് എത്തിയെന്ന് ഉറപ്പാക്കുമെന്നുമായിരുന്നു സുശാന്ത് സിംഗിന്റെ മറുപടി. പിന്നീട് ഓണ്‍ലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സുശാന്ത് സിംഗ് ഒരു കോടി രൂപ അയക്കുകയും ചെയ്‍തു. അതിന്റെ ഫോട്ടോ ഷെയര്‍ ചെയ്തതിനോടൊപ്പം സുഷാന്ത് സിംഗ് ആരാധകന് നന്ദി അറിയിക്കുകയും ചെയ്‍തു. പ്രിയപ്പെട്ട സുഹൃത്തെ നിങ്ങള്‍ക്ക് വേണ്ടി പറഞ്ഞ കാര്യം ചെയ്‍തു. എന്നെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് താങ്കളാണ്. നിങ്ങളെയോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. അത്യാവശ്യമുള്ള സമയത്താണ് നിങ്ങള്‍ അത് ചെയ്യിപ്പിച്ചത്. ഒരുപാട് സ്നേഹം.- സുശാന്ത് സിംഗ് പറഞ്ഞു. ഒപ്പം my kerala എന്ന ഹാഷ് ടാഗ് ചെയ്യാനും സുശാന്ത് സിംഗ് മറന്നില്ല.
