സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

First Published 8, Mar 2018, 7:16 AM IST
kerala State Film Award 2018 will Announce today
Highlights
  • സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. 25 ചിത്രങ്ങളാണ് അവസാന റൗണ്ടിൽ ഏറ്റുമുട്ടുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും, എസ് ദുർഗ്ഗ, വീരം, ഭയാനകം, ടേക്ക് ഓഫ് ,ടെലസ്ക്കോപ്പ്, ഏദൻ, പശു, അകത്തോപുറത്തോ, മായാനദി,പാതിരാക്കാലം അടക്കം 25 ചിതങ്ങൾ അവസാന റൗണ്ടിൽ. 110 സിനിമകളാണ് പരിഗണനക്കെത്തിയത്.

തൊണ്ടി മുതലിലെ പ്രകടനത്തിലൂടെ ഫഫദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും പശുവിലെ അഭിനയത്തിന് നന്ദുവും മികച്ച നടന്മാരുടെ പട്ടികയിൽ മുന്നിലാണ്. മികച്ച നടിയാകാൻ കടുത്ത മത്സരമാണ്. ഉദാഹരണം സുജാതയും കെയർ ഓഫ് സൈറാബാനുവും മഞ്ജുവാര്യർക്കും ടേക്ക് ഓഫ് പാർവ്വതിക്കും മായാനദി ഐശ്വര്യലക്ഷ്മിക്കും തൊണ്ടി മുതൽ നിമിഷക്കും പ്രതീക്ഷയേകുന്നു. ടിവി ചന്ദ്രൻ അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിക്കുന്നത്. 

loader