ഒരു പുരസ്കാരം കൊണ്ട് അഹങ്കരിക്കാനാകില്ലെന്ന് ഇന്ദ്രൻസ്

First Published 5, Apr 2018, 7:36 PM IST
Kerala State Film Award best actor Indrans response
Highlights
  • ഒരു പുരസ്കാരം കൊണ്ട് അഹങ്കരിക്കേണ്ടെന്ന് ഇന്ദ്രൻസ്
  • തൃശൂർ സാഹിത്യ അക്കാദമിയിൽ സ്വീകരണം
  • സ്വീകരണം കാരണം സിനിമകൾ കുറയുന്നെന്ന് ഇന്ദ്രൻസ്

തൃശൂർ: സംസ്ഥാന പുരസ്കാരം കിട്ടിയതിന്‍റെ പേരിൽ അഹങ്കരിക്കാനാകില്ലെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇന്ദ്രൻസ്. പുരസ്കാരം ലഭിച്ച് ഒരു മാസമായിട്ടും സ്വീകരണ പരിപാടികൾ തുടരുന്നതിനാൽ പല സിനിമകളിൽ നിന്നും ഒഴിവാകേണ്ടി വന്നുവെന്നും താരം തൃശൂരിൽ പറഞ്ഞു. 

സാംസ്കാരിക സമന്വയ വേദിയുടെ നേതൃത്വത്തിലാണ് മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം നേടിയ ഇന്ദ്രന്‍സിന് തൃശൂരിൽ സ്വീകരണം ഒരുക്കിയത്. തയ്യല്‍ക്കാരനായിരിക്കുമ്പോഴും ചെറിയ വേഷങ്ങള്‍ ചെയ്യുമ്പോഴും ഉണ്ടായ അനുഭവങ്ങളും സങ്കടങ്ങളും ഇന്ദ്രന്‍സ് ഓര്‍ത്തെടുത്തു.

അടുത്ത കൊല്ലം മറ്റൊരാൾക്ക് കിട്ടുന്നതിനാൽ ഒരു പുരസ്കാരം കൊണ്ട് അഹങ്കരിക്കാനില്ലെന്ന് ഇന്ദ്രൻസ്. വിവിധ സാംസ്കാരിക സംഘടനകള്‍ ഇന്ദ്രന്‍സിനെ പൊന്നാടയണിയിച്ചു. ജയരാജ് വാര്യര്‍, പ്രിയനന്ദനൻ, മേയര്‍ അജിത ജയരാജന്‍ തുടങ്ങിയവര്‍ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

loader