നടി നസ്രിയ നസീമിന്റെ ഫേക്ക് ട്വിറ്റര്‍ അകൗണ്ടില്‍നിന്നുള്ള പോസ്റ്റ് റീട്വീറ്റ് ചെയ്ത് നടി ഖുശ്ബു. നസ്രിയയുടെ പേരില്‍ സിറിയയിലെ കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത പോസ്റ്റാണ് ഖുശ്ബു ഫേക്ക് ആണെന്ന് അറിയാതെ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ നസ്രിയയ്ക്ക് ട്വിറ്റര്‍ അകൗണ്ടില്ല. നസ്രിയയ്ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അകൗണ്ടുകളാണ് ഉള്ളത്. നസ്രിയയുടെ ഫേസ്ബുക്ക് പേജിന്റെ അതേ യുആര്‍എല്‍ ഉപയോഗിച്ചാണ് ട്വിറ്റര്‍ അകൗണ്ടും തുടങ്ങിയിരിക്കുന്നത്. ഈ വ്യാജ അകൗണ്ട് 101000 പേര്‍ ഫോളോ ചെയ്യുന്നുമുണ്ട്.

Scroll to load tweet…