നടി ശ്രീദേവിയുടെ മരണം സൗന്ദര്യം നിലനിര്‍ത്താനായി നടത്തിയ അമിത ശസ്ത്രക്രിയകൾ കാരണമാണെന്ന വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച്  ഖുശ്ബുവും ട്വീറ്റ് ചെയ്തു. 'അവരുടെ മൃതദേഹം നാട്ടിലെത്തിയത് പോലുമില്ല. അപ്പോഴാണ് ഇവിടെ ചിലര്‍ അവരുടെ ഭക്ഷണക്രമത്തെയും ജീവിത രീതികളെയും കീറി മുറിച്ച് പരിശോധിക്കുന്നത്.  

ഒന്ന് മതിയാക്കൂ. അവരുടേതായ ലക്ഷ്യങ്ങളിലൂടെ അന്തസ്സായി ജീവിതം നയിച്ച ഒരു സ്ത്രീയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഏതൊരു പുരുഷനെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ അവരുടെ പേര് പ്രശസ്തമായിക്കഴിഞ്ഞു. അത് കൊണ്ട് ദയവു ചെയ്തു വായടയ്ക്കൂ'- ഖുശ്ബു തന്‍റെ ട്വീറ്റില്‍ കുറിച്ചു.

ഇതേവിഷയത്തില്‍ നിർമാതാവ് ഏക്ത കപൂറും ട്വീറ്റ് ചെയ്തിരുന്നു. അപവാദം പ്രചരിപ്പിക്കുന്ന ദുഷ്ട ചിന്താഗതിക്കാര്‍ക്കുള്ള മറുപടിയാണിതെന്ന് പറഞ്ഞാണ് ഏക്തയുടെ ട്വീറ്റ്. ഹൃദയത്തിന് എന്തെങ്കിലും പ്രശ്നങ്ങളില്ലാതെയും ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയുടെ പ്രത്യാഘാതമല്ലാതെയും ജനസംഖ്യയിലെ ഒരു ശതമാനം വരുന്നവർക്ക് ഹൃദയസ്തംഭനം വരും. നീചമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ പറയുന്നതു പോലെയല്ല, ഈ മരണം ശ്രീദേവിയുടെ വിധിയാണ്- ഏക്ത കപൂര്‍ ട്വീറ്റില്‍ പറയുന്നു.

തന്റെ ഡോക്ടർ പറഞ്ഞു തന്ന വിവരങ്ങളനുസരിച്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് ഏക്ത വ്യക്തമാക്കി. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ‘ദുഷ് ചിന്താഗതിക്കാർക്കുള്ള’ മറുപടിയെന്ന് പറഞ്ഞാണ് ഏക്തയുടെ ട്വീറ്റ്. ഹൃദയത്തിന് എന്തെങ്കിലും പ്രശ്നങ്ങളില്ലാതെയും ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയുടെ പ്രത്യാഘാതമല്ലാതെയും ജനസംഖ്യയിലെ ഒരു ശതമാനം വരുന്നവർക്ക് ഹൃദയസ്തംഭനം വരും. നീചമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ പറയുന്നതു പോലെയല്ല, ഈ മരണം ശ്രീദേവിയുടെ വിധിയാണ്. തന്റെ ഡോക്ടർ പറഞ്ഞു തന്ന വിവരങ്ങളനുസരിച്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.