തെന്നിന്ത്യന്‍ നടി ഖുശ്ബു ശസ്‍ത്രക്രിയയ്‍ക്ക് വിധേയയാകുന്നുവെന്ന് അടുത്തിടെ സിനിമാ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി ഖുശ്ബു തന്നെ രംഗത്ത് എത്തി. സാമൂഹ്യമാധ്യത്തിലൂടെയാണ് ഖുശ്‍ബുവിന്റെ പ്രതികരണം.

സുഹൃത്തുക്കളെ, ഞാന്‍ ആശുപത്രിയിലാണെന്ന് ധാരാളം വാര്‍ത്തകള്‍ വന്നിരുന്നു. അത് ശരിയാണ്. ശസ്‍ത്രക്രിയയ്‍ക്ക് വിധേയയാകുകയാണ്. അടുത്തമാസം നാലാം തീയ്യതിയിലാണ് ശസ്‍ത്രക്രിയ. അതുകഴിഞ്ഞ് രണ്ടാഴ്ചയോളം വിശ്രമിക്കണം. എല്ലാവരും കരുതലിന് നന്ദി- ഖുശ്ബു പറയുന്നു.