ലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന ആഭരണങ്ങളാണ് മുറിയില്‍ നിന്ന് നഷ്ടമായിരിക്കുന്നതെന്ന് ഫ്രഞ്ച് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഫ്രഞ്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം മാത്രമായിരുന്നോ അക്രമികളുടെ ലക്ഷ്യമെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി. പാരീസ് ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ റിയാലിറ്റി ഷോ താരമായ കിം കാദര്‍ഷിയാനും സഹോദരിമാരായ കെന്റല്‍ ജെന്നറും കൗര്‍ട്ട്‌നെ കര്‍ദാഷിയാനും പാരീസിലെത്തിയത്.

കിം പോലീസിന് നല്‍കിയ മൊഴിയുടെ പ്രധാന ഭാഗങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു

ഇംഗ്‌ളീഷ് സംസാരിക്കുന്ന അഞ്ചു പേരാണ് പോലീസ് വേഷത്തില്‍ മോഷണം നടത്തിയത്. പാരീസില്‍ വ്യാപകമായി വാടകയ്ക്ക് കിട്ടുന്ന വെലിയോസ് സൈക്കളിലായിരുന്നു അക്രമിസംഘം പണവുമായി കടന്നത്. നഷ്ടമായവയില്‍ ഒരു 15 കാരറ്റ് വജ്രമോതിരവും രണ്ടു സ്മാര്‍ട്ട്‌ഫോണുകളും ഉണ്ട്. തനിക്ക് കുട്ടികള്‍ ഉണ്ടെന്നും തന്നെ കൊല്ലരുതെന്ന് കിം കര്‍ദാഷിയാന്‍ യാചിച്ചു. 

ഈ സമയമെല്ലാം മുഖംമൂടി ധാരികളായിരുന്നയാള്‍ക്കാര്‍ താരത്തിന്‍റെ തലയില്‍ തോക്ക് ചൂണ്ടി നില്‍ക്കുകയായിരുന്നു. .പുലര്‍ച്ചെ നല്ല ഉറക്കത്തില്‍ കള്ളന്മാരുടെ കാലടിശബ്ദം കേട്ടാണ് താരം ഉണര്‍ന്നത്. സഹായത്തിനായി ആരെയെങ്കിലും വിളിക്കും മുമ്പ് തന്നെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചു. കൊള്ളക്കാര്‍ ഫ്രഞ്ചിലായിരുന്നു സംസാരിച്ചിരുന്നത്. 

താന്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ പോകുകയാണെന്നായിരുന്നു താരം ആദ്യം ഭയന്നത്. ഇടയ്ക്ക് റിംഗ് എന്ന് പറഞ്ഞത് തന്‍റെ 20 കാരറ്റ് മരതക മോതിരത്തെക്കുറിച്ചാണെന്ന് മനസ്സിലായെന്ന് താരം പറഞ്ഞു. കിമ്മിന്‍റെ അപ്പാര്‍ട്ട്‌മെന്‍റില്‍ അക്രമം നടക്കുന്നു എന്ന് മനസ്സിലാക്കിയ താഴത്തെ നിലയില്‍ ഉണ്ടായിരുന്ന സുഹൃത്തും ഫാഷന്‍ സ്‌റ്റൈലിസ്റ്റുമായ സിമോണ്‍ ഹരോഷെ പെട്ടെന്ന് ബാത്ത്‌റൂമില്‍ കയറി കിമ്മിന്‍റെ സുരക്ഷാഭടന്‍ പാസ്‌ക്ല്‍ ഡുവിയററെ വിളിച്ചു. 

ഈ സമയത്ത് കോര്‍ട്‌നിക്കും കെന്‍ഡലിനുമൊപ്പം രണ്ടു മൈല്‍ അകലെ നൈറ്റ് ക്‌ളബ്ബിലായിരുന്നു അയാള്‍. അവിടെ നിന്നും പാഞ്ഞെത്തിയ പാസ്‌ക്കല്‍ കള്ളന്മാര്‍ കടന്നതിന് രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തുകയും ചെയ്തു.