കുടിവെള്ളത്തെ ആസ്പദമാക്കി ഒരുക്കുന്ന കിണറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. എം എ നിഷാദ് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി.കെ, ആന്‍ സജീവ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

 ദേവദൂതിനിലൂടെയും പ്രണയത്തിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ ജയപ്രദയാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലേത്തുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് ജയപ്രദ മലയാളത്തിലേക്ക് എത്തുന്നത്. ജോയി മാത്യു, രേവതി, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.