ഒരു ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ദിലീപ് ആദ്യമായാണ് അഭിനയിക്കുന്നത്. മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണക്കമ്പനി വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. 

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. വിക്കുള്ളയാളാണ് ദിലീപിന്റെ നായക കഥാപാത്രം. കമ്മാരസംഭവത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന ദിലീപ് ചിത്രമാവും ഇത്.

ഒരു ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ദിലീപ് ആദ്യമായാണ് അഭിനയിക്കുന്നത്. മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണക്കമ്പനി വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്ന് സംഗീതസംവിധാനം.