കൊച്ചി: സിദ്ധാര്‍ത്ഥ് ഭരതനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷങ്ങളിൽ എത്തുന്ന 'കോപ്പയിലെ കൊടുങ്കാറ്റ്'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും വരികൾ രചിച്ചിരിക്കുന്നത് റോയ് പുറമഠം ആണ്. മിഥുൻ ഈശ്വർ ഈണം പകർന്നിരിക്കുന്നു. ഡോ. കെ.ജെ. യേശുദാസ് ഉള്‍പ്പെടെയുള്ളവരകാണ് ആലാപനം.
ബൈജു എഴുപുന്നയുടെ കഥയിൽ സൗജൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രാജേഷ് കെ നാരായണാണ്. നിഷാന്ത് സാഗർ, നൈറ ബാനർജി, പാർവതി നായർ, ശാലിൻ സോയ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം വിരേൻ കെ.തിവാരിയും ബിജു സുവർണയും ചേർന്നാണ്. ചിത്രസംയോജനം രഞ്ജിത് ടച്ച്റിവർ. പശ്ചാത്തല സംഗീതം റുഡോൾഫ് ജി മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. നിര്‍മ്മാണം നൗഷാദ് കമ്മുവടക്കൻ.
