കോട്ടയം കുഞ്ഞച്ചൻ സിനിമയുടെ രണ്ടാം ഭാഗത്തിന് എതിരെ ആദ്യ സിനിമയിലെ അണിയറക്കാർ
മമ്മൂട്ടിയുടെ ജനപ്രിയ ചിത്രം കോട്ടയം കുഞ്ഞച്ചൻ സിനിമയുടെ രണ്ടാം ഭാഗത്തിന് എതിരെ ആദ്യ സിനിമയിലെ അണിയറക്കാർ. മുൻകൂർ അനുമതി തേടാതെയാണ് പ്രഖ്യാപനം നടത്തിയത് എന്ന് ആദ്യ സംവിധായകൻ റ്റി.എസ്. സുരേഷ്ബാബു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി പകര്‍പ്പകവാശം നല്‍കില്ലെന്ന് ആദ്യ നിര്‍മ്മാതാവ് അരോമ മണി പറഞ്ഞു.
അണിയറക്കാര്‍ മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രഖ്യാപനം നടത്തിയതെന്നും സിനിമയുടെ പേരും പോസ്റ്ററും ഉള്‍പ്പെടുത്തി ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും അരോമ മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോട്ടയം കുഞ്ഞച്ചൻ എന്ന പേരിൽ പുതിയ സിനിമ ഇറക്കാൻ നിയമ തടസം ഉണ്ട്. പകർപ്പ് അവകാശം വാങ്ങാതെ ആണ് പ്രഖ്യാപനം നടത്തിയത് എന്നു ആദ്യ പ്രൊഡ്യൂസർ അരോമ മണി പറഞ്ഞു.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ കോട്ടയം കുഞ്ഞച്ചന്‍ 2-വിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി പുറത്തു വിട്ടത്. യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
