Asianet News MalayalamAsianet News Malayalam

കോട്ടയം നസീര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം അനുകരണമെന്ന് ആരോപണം

 ചിത്രത്തിന്‍റെ ആശയവും പരിചരണവും തന്‍റെ ചിത്രത്തിന്‍റെത് അതുപോലെ അനുകരിച്ചതാണെന്നാണ് സംവിധായകന്‍ സുദേവന്‍ പെരിങ്ങോട് ആരോപിക്കുന്നത്

kottayam nazeer short film in controversy
Author
Kerala, First Published Feb 21, 2019, 1:08 PM IST

കൊച്ചി: കോട്ടയം നസീര്‍  സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം കുട്ടിയച്ചന്‍ മോഷണമാണ് എന്ന് ആരോപണം. മിമിക്രിയ്ക്കും അഭിനയത്തിനും ശേഷം  സംവിധാന രംഗത്ത്  കോട്ടയം നസീറിന്‍റെ ചുവട് വയ്പ്പായിരുന്നു കുട്ടിച്ചന്‍. എന്നാല്‍ ഈ ചിത്രത്തിന്‍റെ ആശയവും പരിചരണവും തന്‍റെ ചിത്രത്തിന്‍റെത് അതുപോലെ അനുകരിച്ചതാണെന്നാണ് സംവിധായകന്‍ സുദേവന്‍ പെരിങ്ങോട് ആരോപിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സുദേവന്‍റെ ആരോപണം. ഇദ്ദേഹം ചെയ്ത അകത്തോ പുറത്തോ എന്ന ചിത്രത്തിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്‍റെ അനുകരണമാണ് കോട്ടയം നസീര്‍ ചെയ്ത കുട്ടിയച്ചന്‍ എന്നാണ് ആരോപണം.

അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു . താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ 'കുട്ടിച്ചൻ ' എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് - സുദേവന്‍ ഫേസ്ബുക്കില്‍ പറയുന്നു.

കുട്ടിച്ചന്‍, പൈലി എന്നീ സുഹൃത്തുക്കളുടെ കഥയിലൂടെ പുരോഗമിക്കുന്ന പതിനാല് മിനുട്ട് ചിത്രമാണ് കുട്ടിയച്ചന്‍. ചിത്രത്തില്‍ പൈലിയായി എത്തിയിരിക്കുന്നത് ജാഫര്‍ ഇടുക്കിയാണ്. ശയ്യാവലംബിയായി കിടന്ന കുട്ടിച്ചനെ കാണാന്‍ എത്തുന്നവരിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. കേന്ദ്ര കഥാപാത്രമായ കുട്ടിച്ചനെ ഒരിക്കല്‍ പോലും കാണിക്കുന്നില്ല. 

ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി, മരിയ ജോളി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. മോഹന്‍ലാല്‍ ആണ് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രം ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ശ്രീ :കോട്ടയം നസീർ അറിയുവാൻ .
അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .
താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ 'കുട്ടിച്ചൻ ' എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല ...എന്ന് വിചാരിക്കുന്നു

എന്തായാലും അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു

സുദേവൻ

Follow Us:
Download App:
  • android
  • ios