തിരുവന്തപുരം: ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച കെ.പി.എ.സി ലളിതയെ കേരള സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രമുഖ നാടകൃത്തായ ദീപന്‍ ശിവരാമന്‍. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് ശക്തമായ ആവശ്യവുമായി ദീപന്‍ രംഗത്തെത്തിയത്.

കേരളാ ഗവണ്‍മെന്റ് തല്‍സ്ഥാനത്ത് നിന്ന് അവരെ എത്രയും പെട്ടെന്ന് പുറത്താക്കണം. ഒരു ബലാത്സംഗ കേസിലെ പ്രതിക്ക് പിന്തുണ നല്‍കുന്നതില്‍ കൂടുതല്‍ ഒരു കാരണവും ഇതിന് ആവശ്യമില്ല. ജയിലില്‍ സന്ദര്‍ശനം നടത്തിയതോടെ അവരുടെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടു കഴിഞ്ഞു. ധാര്‍മികമായി ആ സ്ഥാനത്ത് തുടരാന്‍ അവര്‍ക്ക് യാതൊരും അര്‍ഹതയുമില്ലെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസമാണ് കെ.പി.എ.സി ലളിത ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്. ഗണേഷ് കുമാറും ജയറാമും അടക്കമുള്ള പ്രമുഖ താരങ്ങളും സംവിധായകരും ജയിലില്‍ എത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കെ.പി.എ.സി ലളിതയുടെ സന്ദര്‍ശനം.