പ്രചോദനമാകാൻ കൃഷ്‍ണം, സിനിമയെ പരിചയപ്പെടുത്തി മോഹൻലാല്‍

ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമയാണ് കൃഷ്‍ണം. ചിത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് ട്രെയിലര്‍ മോഹൻലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‍തു.

യഥാര്‍ഥ സംഭവത്തിലെ നായകന്‍ തന്നെ സിനിമയിലും നായകനാകുന്നുവെന്ന പ്രത്യേകതയോടെയാണ് ചിത്രം വരുന്നത്. അക്ഷയ് കൃഷ്‍ണന്‍ ആണ് നായകനായി അഭിനയിക്കുന്നത്. ദ കിംഗ്, കമ്മിഷണര്‍, ധ്രുവം തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനും മഴവില്‍ സിനിമയുടെ സംവിധായകനുമായ ദിനേശ് ബാബുവാണ് സിനിമ ഒരുക്കുന്നത്.

ശാന്തി കൃഷ്‍ണ, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐശ്വര്യയാണ് നായിക. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്.