ശ്യാം പുഷ്‌കരന്‍റെ രചനയില്‍ നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ്  തീയറ്ററുകളില്‍ കൈയടിനേടി മുന്നേറുമ്പോള്‍ ആ വീടിനോടും പ്രക്ഷേകര്‍ക്കൊരു വൈകാരിക അടുപ്പം ഉണ്ട്.

കുമ്പളങ്ങിയിലെ  ഒരു ചെറുദ്വീപിലാണ് സിനിമയിലെ ആ നാല് സഹോദരങ്ങളുടെ വീട്. ആളുകള്‍ ഉപേക്ഷിച്ച് കളയുന്ന തെരുവ് പട്ടികളും പൂച്ചകളും വസിക്കുന്ന വീട് പ്രേക്ഷകരുടെ ഇഷ്ടവും നേടി. 

സിമന്‍റ് പൂശാത്ത, ചുവന്നിഷ്ടിക ചുമരുകളും വാതില്‍പ്പാളികളികളുടെ അടച്ചുറപ്പിനു പകരം കാറ്റിലുയര്‍ന്നിപ്പൊങ്ങിപ്പോകുന്ന തുണികളുമുളള ആ വീട്  സിനിമക്കായി ഉണ്ടാക്കിയതാണ്. കലാസംവിധായകനായ ജോതിഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചിത്രത്തിന് പിന്നില്‍.

ആ വീടിന്‍റെ ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൂപ്പല്‍പോലും ഉണ്ടാക്കിയതാണ്.ഒരല്‍പ്പം പെയന്‍റ് പോലും ഉപയോഗിക്കാതെയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ളതാക്കിയത്.

ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഫഹദ്- നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമാണം.