സീബ്ര ലൈനിലൂടെ ഷെയ്ന്‍, സൗബിന്‍, ശ്രീനാഥ് ഭാസി; 'കുമ്പളങ്ങി നൈറ്റ്‌സ്' ആദ്യ പോസ്റ്റര്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 1, Jan 2019, 6:33 PM IST
kumbalangi nights first poster
Highlights

വിഖ്യാത ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ആയിരുന്ന 'ബീറ്റില്‍സി'ന്റെ 'അബ്ബേ റോഡ്' എന്ന ആല്‍ബം കവറിന്റെ മാതൃകയിലാണ് പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങള്‍ സീബ്ര വരകളിലൂടെ ഒരു റോഡ് മുറിച്ചുകടക്കുന്നതാണ് പോസ്റ്റര്‍ ചിത്രം.

ഈ വര്‍ഷം മലയാള സിനിമയ്ക്ക് ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിലൊന്നാണ് കുമ്പളങ്ങി നൈറ്റ്‌സ്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തെത്തി. 

വിഖ്യാത ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ആയിരുന്ന 'ബീറ്റില്‍സി'ന്റെ 'അബ്ബേ റോഡ്' എന്ന ആല്‍ബം കവറിന്റെ മാതൃകയിലാണ് പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങള്‍ സീബ്ര വരകളിലൂടെ ഒരു റോഡ് മുറിച്ചുകടക്കുന്നതാണ് പോസ്റ്റര്‍ ചിത്രം.

ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്. ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം സുശിന്‍ ശ്യാമും നിര്‍വ്വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും. 

loader