സൂര്യയുടെ 37ആം ചിത്രം കെ വി ആനന്ദിനൊപ്പം

ചെന്നൈ: അയനും മാട്രാനും ശേഷം സൂര്യയും കെ വി ആനന്ദ് ഒരുമിക്കുന്നു. സൂര്യയുടെ 37മത് ചിത്രമാണ് കെ വി ആനന്ദ് സംവിധാനം ചെയ്യുന്നത്. പട്ടുകോട്ടൈ പ്രഭാകരന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹാരിസ് ജയരാജന്‍റെ സംഗീതത്തിലാണ് ഗാനങ്ങള്‍ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

Scroll to load tweet…

താരത്തിന്‍റെ അടുത്ത ചിത്രം തനിക്കൊപ്പമാണെന്ന് കെ വി ആനന്ദ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാകുല്‍ പ്രീതും സായ് പല്ലവിയും നായികമാരായി എത്തുന്ന സെല്‍വരാഘന്‍ ചിത്രം എന്‍ജികെയിലാണ് ഇപ്പോള്‍ സൂര്യ അഭിനയിക്കുന്നത്. രജനികാന്തിന്റെ 2.0, കമല്‍ഹാസന്റെ ഇന്ത്യന്‍ ടു എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് നിലവില്‍ ലൈകയുടെ പ്രൊഡക്ഷനില്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.