ജീത്തു ജോസഫിന്‍റെ തിരക്കഥയിൽ നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന 'ലക്ഷ്യത്തിന്‍റെ ' ട്രെയിലർ പുറത്തിറങ്ങി. ബിജു മേനോൻ, ഇന്ദ്രജിത്ത്, ശിവദ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു ഇമോഷണല്‍ ത്രില്ലറായിരിക്കും ചിത്രം. കേരളത്തിലെ വിവിധ കാടുകളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. മുണ്ടക്കയം, കൊച്ചി എന്നിവടങ്ങളിലും ചിത്രം ചിത്രീകരിക്കും. ഇതാദ്യമായാണ് മറ്റൊരു സംവിധായകനു വേണ്ടി ജീത്തു ജോസഫ് തിരക്കഥ എഴുതുന്നത്.