ദില്ലി: മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ ലാറ ദത്തയുടേയും ടെന്നീസ് താരം മഹേഷ് ഭൂപതിയുടേയും മകള്‍ സേറ പിതാവിന്റെ പാതയിലേയ്ക്ക്. മുംബൈയില്‍ പിതാവുമൊപ്പമുള്ള ടെന്നീസ് പരിശീലനത്തില്‍ സജീവമാണ് സേറ. ആറുവയസുകാരിയായ സേറയ്ക്ക് പരിശീലനം നല്‍കുന്നത് പിതാവായ മഹേഷ് ഭൂപതി തന്നെയാണ്. 

സ്പോര്‍ട്സ് താരത്തേപ്പോലെ വസ്ത്രമണിഞ്ഞ് ലാറ ടെന്നീസ് പരിശീലിക്കുന്നതിന്റെയും മകള്‍ക്ക് മഹേഷ് ഭൂപതി പരിശീലനം നല്‍കുന്നതിന്റയും ചിത്രങ്ങള്‍ ലാറ ദത്ത തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചത്. 2011 ഫെബ്രുവരി 16 നാണ് ലാറ ദത്തയും മഹേഷ് ഭാപതിയും വിവാഹിതരാവുന്നത്. 

2000 ലാണ് ലാറ ദത്ത വിശ്വസുന്ദരി പട്ടം കരസ്ഥമാക്കുന്നത്. പിന്നീട് ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയം സജാവമാക്കിയ ലാറ വിവാഹത്തിന് ശേഷവും അഭിനയം തുടരുകയാണ്. 

View post on Instagram

View post on Instagram
View post on Instagram