ചെന്നൈ: തമിഴില്‍ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം വിജയമാക്കിയ താരമാണ് ലക്ഷ്മി മേനോന്‍. പഠനം പോലും നിര്‍ത്തിവെച്ച് അഭിനയത്തില്‍ മുഴുകിയിരിക്കുന്ന താരത്തിന് ഇപ്പോള്‍ ഒരു മോഹം. ബിക്കിനി വേഷങ്ങളിലും അഭിനയിക്കണം.

ഇന്ന വേഷം മാത്രമേ ചെയ്യു എന്നു നിര്‍ബന്ധം ഇല്ല. ബിക്കിനി വേഷങ്ങളിലും അഭിനയിക്കാന്‍ തയാറാണെന്നു താരം പറയുന്നു. നീന്തല്‍ പഠിക്കുകയാണെങ്കില്‍ അത്തരം വേഷം ചെയ്യും എന്നു ലക്ഷ്മി മേനോന്‍ വ്യക്തമാക്കി. 

മോഡേണ്‍ വേഷങ്ങള്‍ ചെയ്യാന്‍ തയാറാണ് എന്നാല്‍ തനിക്കു നാടന്‍ വേഷങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളു. എന്നും ലക്ഷ്മി പറഞ്ഞു. വിജയ് സേതുപതി നായകനാക്ക റേക്കയാണ് ലക്ഷ്മിയുടെ പുതിയ ചിത്രം.