ആര്‍എസ്എസിന്റെ ബീഫ് ബഹിഷ്കരണ ആഹ്വാനത്തില്‍ ഓസ്കാര്‍ ജേതാവ് ലിയാനാര്‍ഡോ ഡിക്രാപ്രിയോയെയും പങ്കാളിയാക്കാന്‍ നീക്കം. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഇംഗ്ലണ്ട് സന്ദര്‍ശിക്കുമ്പോള്‍ ഡികോപ്രിയോയുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തുമെന്നാണ് ഡെയിലി ഒ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹിന്ദു സ്വയംസേവക് സംഘത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിനായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെയും ജൂലൈ 31ന് ഇംഗ്ലണ്ടില്‍ എത്തും. ആഘോഷത്തില്‍ ലിയാനാര്‍ഡോ ഡിക്രാപ്രിയോ, സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍, സര്‍ ഡേവിഡ് ആറ്റന്‍ ബറോ തുടങ്ങിയ സെലിബ്രിറ്റികളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സസ്യാഹാരപ്രിയനായ ഡികോപ്രിയോയെ ബീഫ് വിരുദ്ധ മുന്നേറ്റത്തില്‍ ഭാഗമാക്കാനും ആര്‍എസ്എസ് ശ്രമം നടത്തും.
പാരിസ്ഥിതിക വിഷയങ്ങളിലും കാലാവസ്ഥാ വ്യത്യയാനങ്ങളെ ചെറുക്കാനുള്ള പരിപാടികളിലും മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി സജീവമായി ഇടപെടുന്ന താരമാണ് ഡികോപ്രിയോ.
