ഡികാപ്രിയോയ്‍ക്ക് പുതിയ കാമുകി, 20കാരിയായ മോഡല്‍

ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയംപിടിച്ചുപറ്റിയ നായകനാണ് ലിയാനാര്‍ഡോ ഡികാപ്രിയോ. ഡികോപ്രിയയുടെ പുതിയ പ്രണയമാണ് ഇപ്പോള്‍‌ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇരുപതുകാരിയായ അര്‍ജന്റീനൻ മോഡല്‍ കാമില മൊറാണെ ആണ് ഡികാപ്രിയോയുടെ പുതിയ കാമുകിയെന്നാണ് റിപ്പോര്‍ട്ട്.

കാമിലയുടെ അമ്മ ലുസിലയേക്കാളും (41) മുതിര്‍ന്നയാളാണ് ഡികാപ്രിയോയെന്നതാണ് കൌതുകമെന്ന് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1997ല്‍ ടൈറ്റാനിക് എത്തിയപ്പോള്‍ കാമില ജനിച്ചിട്ടുപോലുമുണ്ടാകില്ല. ഇരുവരും കുടുംബസുഹൃത്തുക്കളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.