കോഴിക്കോട്: തീയറ്ററുകളിൽ വിജിലൻസ് റെയ്ഡ് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. റെയ്ഡിൽ തന്റെ തീയറ്ററിൽ എന്തെങ്കിലും അപാകത കണ്ടെത്തിയാൽ എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ സ്‌ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഈ രീതി തുടർന്നാൽ മുഴുവൻ തിയേറ്ററുകളും അടഞ്ഞു കിടക്കും. വിജയ് ചിത്രം ഭൈരവ അടക്കം അന്യഭാഷാ ചിത്രങ്ങളും പ്രദർശിപ്പിക്കില്ല. പത്താം തീയതിയിൽ ജനറൽ ബോഡി യോഗത്തിൽ നിർണായക തീരുമാനം എടുക്കും.
ടൗൺ ഹാളുകൾ വാടകക്ക് എടുത്ത് സിനിമ കാണിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ ബഷീര്‍ ശ്രീകുമാറിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.
