മലയാളിയുടെ പ്രിയനായികയാണ് അന്ന രേഷ്‍മ രാജന്‍. അതായത് ലിച്ചി. ഒരു കോമഡി പ്രോഗ്രാമിലെ കമന്റിന്റെ പേരില്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിരിക്കുകയാണ് ലിച്ചിക്ക്. മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഫേസ്ബുക്ക് ലൈവിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ലിച്ചി.

ഞാന്‍ ആരെയും വിമര്‍ശിക്കാനോ വിലയിരുത്താനോ ആളല്ല. മമ്മൂട്ടിയും ദുൽക്കറും ഒരുമിച്ച് അഭിനയിച്ചാൽ ആര് നായകനാകണം എന്നായിരുന്നു എന്നോട് ചോദിച്ചത്. ദുൽക്കർ നായകനാകട്ടെ മമ്മൂട്ടി ദുൽക്കറിന്റെ അച്ഛനായിട്ടും അഭിനയിച്ചോട്ടെ എന്നു പറഞ്ഞു. അത് അല്ല മമ്മൂട്ടിയാണ് നായകനെങ്കിൽ ദുൽക്കർ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. തമാശയായിട്ട് പറഞ്ഞകാര്യമാണ്. അതല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനോ പരിഹസിക്കാനോ പറഞ്ഞതല്ല. ഇക്കാര്യത്തില്‍ തെറ്റിദ്ധാരയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു- ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ലിച്ചി പറഞ്ഞു.