ഒരു താരമെന്ന നിലയിലുള്ള ജീവിതത്തിന് ആയുസ്സ് കുറവാണെന്നാണ് സാമന്ത പറയുന്നത്. സ്റ്റാർഡം, പ്രശസ്തി തുടങ്ങിയവയെല്ലാം ചുരുങ്ങിയ സമയത്തേക്ക് ആകർഷകമായി തോന്നിയേക്കാം എന്നും സാമന്ത പറയുന്നു.
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സാമന്ത. തമിഴിൽ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സാമന്ത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ തെലുങ്കിൽ ഇതേ ചിത്രത്തിന്റെ റീമേക് ആയ 'യെ മായ ചെസാവെ' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാനും വലിയ ആരാധകറീ സൃഷ്ടിക്കാനും സാധിച്ച താരം കൂടിയാണ് സാമന്ത. ഇപ്പോഴിതാ ഒരു താരം എന്ന നിലയിലുള്ള സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സാമന്ത. ഒരു താരമെന്ന നിലയിലുള്ള ജീവിതത്തിന് ആയുസ്സ് കുറവാണെന്നാണ് സാമന്ത പറയുന്നത്. സ്റ്റാർഡം, പ്രശസ്തി തുടങ്ങിയവയെല്ലാം ചുരുങ്ങിയ സമയത്തേക്ക് ആകർഷകമായി തോന്നിയേക്കാം എന്നും സാമന്ത പറയുന്നു.
"ഒരു അഭിനേതാവെന്ന നിലയിലുള്ള ജീവിതകാലം അത്രയും ദൈർഘ്യമുള്ളതല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. സ്റ്റാർഡം, പ്രശസ്തി അംഗീകാരം തടുങ്ങിയവയെല്ലാം കുറച്ച് നേരത്തേക്ക് ആകർഷകമായി തോന്നിയേക്കാം. അതെല്ലാം നിങ്ങളുടേതാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഒരു താരമായി ഉയരുമ്പോൾ, അതിന് പിന്നിൽ ഭാഗ്യത്തിന്റെയും കൃപയുടെയും വലിയ പങ്കുണ്ട്. അത് നിങ്ങളുടെ മാത്രം കഠിനാധ്വാനം കൊണ്ടല്ല.
അതിനാൽ തന്നെ, അഭിനേത്രി എന്ന നിലയില്‍ ഉള്ള എന്റെ ആയുസിനേക്കാള്‍ വലിയ ഒരു സ്വാധീനം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ വേണമെന്ന് മനസിലാക്കേണ്ടത് എനിക്ക് വളരെ പ്രധാനമായിരുന്നു." ഐമ ഇന്ത്യ നാഷണൽ കോൺക്ലേവിനിടെയായിരുന്നു സാമന്തയുടെ പ്രതികരണം.
ഖുഷിയിലൂടെ നിർമ്മാണ രംഗത്തേക്ക്
അതേസമയം 2023 ൽ പുറത്തറിങ്ങിയ ഖുഷി ആയിരുന്നു സാമന്തയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഈ വർഷം പുറത്തിറങ്ങിയ ശുഭം എന്ന ചിത്രത്തിൽ കാമിയോ റോളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ നിർമ്മാതാവും സാമന്ത തന്നെയായിരുന്നു. താരത്തിന്റെ ആദ്യ നിർമ്മാണ ചിത്രം കൂടിയായിരുന്നു ശുഭം. 'സിറ്റഡൽ: ഹണി ബണ്ണി' എന്ന വെബ് സീരീസിൽ വരുൺ ധവനൊപ്പവും സാമന്ത വേഷമിട്ടിരുന്നു. രാജ് ആൻഡ് ഡി.കെ. സംവിധാനം ചെയ്ത ഈ സീരീസ് വലിയ പ്രശംസകളാണ് നേടിയത്. എന്നാല്‍ ഈ സീരിസിന്‍റെ രണ്ടാം സീസണ്‍ റദ്ദാക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



